ലഹരി മാഫിയ അക്രമ സംഭവം ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

താമരശ്ശേരി: പോലീസിനെയും നാട്ടുകാരെയും ലഹരി മാഫിയ സംഘം ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ലഹരിമാഫിയാ സംഘത്തലവന്‍ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാനെയാണ് കേസന്വേഷണത്തിന്റെ ഭാഗമായി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

ലഹരി സംഘം തമ്പടിച്ച സ്ഥലത്തും അയ്യൂബിന്റെ വീടുകളും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവങ്ങള്‍ പ്രതി പോലീസിന് വിവരിച്ച് കൊടുത്തു.

താമരശ്ശേരി സ്റ്റേഷനിലെ എസ് ഐ മാരായ ജിതേഷ് വി കെ അബ്ദുല്‍ റസാഖ്, സ്പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ് ബാബു, ബിജു പോക്കോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും. പ്രതിയെ വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജറാക്കും.
Read Also : പോക്‌സോ കേസ് : മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റിൽ
