Naattuvaartha

News Portal Breaking News kerala, kozhikkode,

സവാള പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെ

സവാള പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്താൻ വരെ ഇത് നല്ലതാണ്. സവാളയിലെ ആന്റി ഓക്സിഡന്റ്സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. സവാളയിലെ തന്മാത്രകൾ പാൻക്രിയാസ്, കരൾ, ചെറുകുടൽ, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും.

സവാളയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ഫൈബറിന്റെയും പ്രീബയോട്ടിക്കുകളുടെയും ഉറവിടമാണ് ഇത്. സൾഫർ വളരെ കൂടുതലായതിനാൽ ആന്റി-കാർസിനോജെനിക് ഗുണങ്ങളാൽ സമ്പന്നമാണ്. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കുടൽ വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും സവാള സഹായിക്കും.

Read Also : അൾസറിനെ കുറിച്ച് അറിയേണ്ടതെല്ലാം; എന്താണ് അൾസർ, എങ്ങനെ ഉണ്ടാകുന്നു, ചികിത്സ എന്തെല്ലാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!