ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

അടൂര്‍: ഏനാത്തില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി.അലക്സാണ് (ലിറ്റിന്‍ 45) മകനെ കൊലപ്പെടുത്തിയത്.

വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചൊ ആവാം കൊലപതാകാമെന്നാണ് പൊലീസ് നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. അവരുമായി ചില പ്രശ്നങ്ങൾ നില നിന്നിരുന്നു. അതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിലാണ് മാത്യു കുഞ്ഞിനെ കൊന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രണ്ടു മക്കളും മാത്യുവും മാത്രമാണ് വീട്ടില്‍ താമസം. ഇളയ മകന്‍ ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേല്‍നടപടി സ്വീകരിച്ചു.
Read Also : വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
