Naattuvaartha

News Portal Breaking News kerala, kozhikkode,

കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: കെഎസ്ഇബി ജീവനക്കാരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സെക്ഷനിലെ ലൈന്‍മാനായ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സജീവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

അല്ലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സമീപത്തെ ലോഡ്ജിലാണ് സജീവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ലോഡ്ജിന്റെ ഒന്നാം നിലയിലെ ഒറ്റ മുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്ത മുറിയിലെ താമസക്കാരായ അന്യസംസ്ഥാന തൊഴിലാളികള്‍ ദുര്‍ഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ അലനല്ലൂര്‍ സബ്‌സ്റ്റേഷനില്‍ ജോലിക്ക് കയറിയത്. സംഭവത്തില്‍ നാട്ടുക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര നിയമമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!