കോടഞ്ചേരിയിൽ റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: പനച്ചിക്കൽ പടി പൂക്കോട്ടിൽ താഴെ റോഡിന്റെ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെയിന്റനൻസ് ഗ്രാൻഡ് ആയി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ജമീല അസീസ്, റോഡ് നവീകരണ കമ്മിറ്റി അംഗങ്ങളായ വിൻസെന്റ് ജോസഫ്, മാത്യു പി സി, ജേക്കബ് പനച്ചിക്കൽ, സി.സി ജേക്കബ് മാസ്റ്റർ, എൽസമ്മ ബാബു,മേഴ്സി ജോസഫ്,എന്നിവർ സംസാരിച്ചു. പ്രവർത്തി ഏറ്റെടുത്തു നടത്തുന്ന ജോണി പുളിമൂട്ടിൽ നന്ദി അർപ്പിച്ചു.

Read Also : നിപ: കണ്ടെയിൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരും
