Naattuvaartha

News Portal Breaking News kerala, kozhikkode,

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് വൃക്ക.രക്തത്തെ ശുദ്ധീകരിക്കുകയും 
വിഷാംശങ്ങളും മാലിന്യങ്ങളുംനീക്കം ചെയ്യുകയും ചെയ്യുന്നത് വൃക്കകളാണ്.വൃക്കകളുടെ 
പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ ശരീരത്തില്‍ പല സങ്കീര്‍ണതകള്‍ക്കും 
കാരണമാകാറുണ്ട്.അതിനാൽ വൃക്കകളെ ആരോഗ്യകരമായി നിലനിർത്തണം.

വൃക്കകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്

ജലാംശം നിലനിര്‍ത്തുകയും എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുക. കിഡ്‌നി ആരോഗ്യകരമായി നിലനിര്‍ത്തണമെങ്കില്‍ ഇത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുന്ന ഈ ശീലം വൃക്കയിലെ കല്ലുകള്‍, വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

രണ്ട്

വളരെയധികം പ്രോട്ടീൻ കഴിക്കുന്നത് വ്യക്കകള്‍ക്ക് ദോഷം ചെയ്യും. അനിമല്‍ പ്രോട്ടീൻ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് അസിഡോസിസിന് കാരണമാകും. വൃക്കകള്‍ക്ക് ആവശ്യമായ ആസിഡ് ഇല്ലാതാക്കാൻ കഴിയാതഅവസ്ഥ ഇത് അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നു.

മൂന്ന്

ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ജങ്ക് അല്ലെങ്കില്‍ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക.

നാല്

ഉപ്പ് അമിതമായി കഴിക്കുന്നത് വൃക്കകള്‍ക്ക് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രശ്നമാണ്. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളില്‍ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അമിതമായ ഉപ്പ് വൃക്കകളില്‍ നേരിട്ട് ടിഷ്യു സ്വാധീനം ചെലുത്തുന്നു. അതിനാല്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

അഞ്ച്

പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ആരോഗ്യകരമാക്കുകയും വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ആറ്

പുകവലി, മദ്യപാനം തുടങ്ങിയവ ചില വിട്ടുമാറാത്ത വൃക്കരോഗങ്ങള്‍ക്കും കാരണമാകും. ഈ ദുശ്ശീലം രക്തക്കുഴലുകളെ തകരാറിലാക്കും. കൂടാതെ, മദ്യപാനം രക്തം ഫില്‍ട്ടര്‍ ചെയ്യാനുള്ള വൃക്കയുടെ കഴിവിനെ ബാധിക്കുന്നു.

ഏഴ്

വേദനസംഹാരികള്‍ വിവിധ പ്രശ്നങ്ങളില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുത്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വേദനസംഹാരികള്‍ കഴിക്കരുത്.

എട്ട്

വൃക്കരോഗങ്ങള്‍ ഒഴിവാക്കാൻ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ചില വൃക്കരോഗങ്ങള്‍ക്ക് കാരണമാകാം.

ഒൻപത്

വൃക്ക സംബന്ധമായ അണുബാധകളൊന്നും നിസ്സാരമായി കാണരുത്. പലര്‍ക്കും വൃക്കയിലെ കല്ലുകള്‍ ഉണ്ടാകുകയോ മൂത്രത്തില്‍ അണുബാധ ഉണ്ടാകുകയോ ചെയ്യുന്നു. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ശരിയായ മരുന്നുകള്‍ ഉപയോഗിച്ച്‌  ചികിത്സിക്കുകയും ചെയ്യുക.

Read Also : അൾസറിനെ കുറിച്ച് അറിയേണ്ടതെല്ലാം; എന്താണ് അൾസർ, എങ്ങനെ ഉണ്ടാകുന്നു, ചികിത്സ എന്തെല്ലാം


            

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!