Naattuvaartha

News Portal Breaking News kerala, kozhikkode,

നമ്പർ പ്ലേറ്റും രേഖകളും ഇല്ല ; കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴയിട്ടു

കൊച്ചി: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കണ്ടെത്തിയ കാറിന് ഒരുലക്ഷം രൂപ പിഴയിട്ടു. ഓഗസ്റ്റ് ഒന്നിനായിരുന്നു രേഖകൾ ഒന്നുമില്ലാതെ കേരളത്തിൽ എത്തിയ കാർ ഫോർട്ട് കൊച്ചിയിൽ നിന്ന് പൊലീസ് പിടികൂടിയത്. ഈ കാറിന് 1,03,300 രൂപയാണ് പിഴ വിധിച്ചത്. യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കാർ കൊച്ചിയിൽ എത്തിയത് പൊലീസിനെയും ഞെട്ടിച്ചിരുന്നു.

കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ ചെക്ക് പോസ്റ്റുകൾ അടക്കം കടന്ന് ഈ കാർ എങ്ങനെ കേരളത്തിലെത്തി എന്നത് പൊലീസിനെ അമ്പരപ്പിച്ചിരുന്നു.

നമ്പർ പ്ലേറ്റോ ഇൻഷുറൻസ് പരിരക്ഷയോ കാറിന് ഇല്ല. ഡ്രൈവറോടൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്ന് വൈകുന്നേരത്തോടെ ഇവർക്ക് ജാമ്യം നൽകിയിരുന്നു.

Read Also : നിപ: 7 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!