കോഴിക്കടയിൽ നിന്നും കോഴിയെ മോഷ്ടിച്ചതായി പരാതി

എളേറ്റിൽ: എളേറ്റിൽ വട്ടോളിയിൽ കോഴിക്കടയിൽ നിന്നും കൂടിന്റെ പൂട്ട് തകർത്ത് കോഴികളെ മോഷ്ടിച്ചതായി പരാതി. എളേറ്റിൽ വട്ടോളിയിലെ എ ബി ആർ ചിക്കൻസ്റ്റാളിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

പതിനഞ്ചിലേറെ കോഴികളെ നഷ്ടപ്പെട്ടതായും, രാത്രിയിൽ കടയുടെ സമീപത്തു മദ്യപാനികളുടെ വിളയാട്ടമാണെന്നും കടയുടമ പറഞ്ഞു. സംഭവത്തിൽ ഉടമ കൊടുവള്ളി പോലീസിൽ പരാതി നൽകി.

Read Also : കനത്ത മഴക്കിടെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍
