കനത്ത മഴക്കിടെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍

താമരശ്ശേരി: കനത്ത മഴക്കിടെ ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരം എട്ടാം വളവിന് മുകളില്‍ തകരപ്പാടിക്ക് സമീപം ഇന്ന് വൈകിട്ട് ആറരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു വലിയ കല്ല് ഉള്‍പ്പെടെ റോഡിലേക്ക് പതിച്ചെങ്കിലും ഗതാഗതം തടസ്സപ്പെട്ടില്ല. ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി വലിയ കല്ല് ഉള്‍പ്പെടെ റോഡില്‍ നിന്ന് നീക്കം ചെയ്തു. വീണ്ടും മണ്ണിടിച്ചിലുണ്ടാവുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

Read Also പള്ളിയില്‍ കയറി വാച്ച് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

