കരിങ്കല്ല് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

പൂനൂര്‍: ചീനി മുക്കില്‍ കരിങ്കല്ല് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു. ആസാം നാഗോണ്‍ സ്വദേശി സെയ്ദുദുല്‍ ഹഖ് (45) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.

ചീനി മുക്കില്‍ കെട്ടിട നിര്‍മ്മാണത്തിനായി കരിങ്കല്ല് ചുമന്ന് പോകുമ്പോള്‍ കാല്‍ വഴുതിവീഴുകയായിരുന്നു. ഉടന്‍ തന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read Also : പള്ളിയില്‍ കയറി വാച്ച് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു
