പള്ളിയില്‍ കയറി വാച്ച് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു

എളേറ്റിൽ: എളേറ്റില്‍ വട്ടോളിയില്‍ പള്ളിയില്‍ കയറി വാച്ച് മോഷ്ടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഉണ്ണികുളം പൂനൂര്‍ അളിയന്‍കണ്ടി അനീഷ് ആണ് പിടിയിലായത്. ഇന്ന് ഉച്ചക്കായിരുന്നു സംഭവം. എളേറ്റില്‍ വട്ടോളി ടൗണിലെ ജുമാ മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനായി എത്തിയ ആളുടെ റോളക്‌സ് വാച്ചാണ് മോഷ്ടിച്ചത്.

വാച്ച് അഴിച്ചുവെക്കുന്നത് നോക്കിനിന്ന അനീഷ് ഇത് കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. വാച്ച് കാണാതായതിനെ തുടര്‍ന്ന് പുറത്തിറങ്ങി തിരച്ചില്‍ നടത്തുന്നതിനിടെ വാച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്ന അനീഷിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അനീഷിനെ തടഞ്ഞുവെച്ച് കൊടുവള്ളി പോലീസിന് കൈമാറി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി രാത്രിയോടെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

Read Also : താമരശ്ശേരി ലഹരി മാഫിയ അക്രമം; രണ്ട് പ്രതികൾ കൂടി പിടിയിൽ
