കോഴിക്കോട് കവർച്ച ആസൂത്രണം ചെയ്ത നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കവർച്ച ആസൂത്രണം ചെയ്ത നാലുപേർ അറസ്റ്റിൽ. മാനാഞ്ചിറയിലെ കോംട്രസ്റ്റിനുള്ളിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഈങ്ങാപ്പുഴ സ്വദേശി സാസ്, കക്കോടി സ്വദേശി സിദ്ദിഖ്, കാസർക്കോട് സ്വദേശി ഷാഹിർ, തമിഴ്നാട് സ്വദേശി മുഹമ്മദ് റിസ്വാൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റു ചെയ്തത്.

Read Also : മോഷണ കേസ് പ്രതികള്‍ പോലീസുകാരനെ കുത്തി പരിക്കേല്‍പിച്ചു; മൂന്നുപേര്‍ പിടിയില്‍

കഴിഞ്ഞ ദിവസം കളവുകേസിൽ അറസ്റ്റിലായ മുഹമ്മദ് തായിഫിൽ നിന്നാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത് തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരെ പിടികൂടി അറസ്റ്റു ചെയ്തത്.
Read Also : സൈക്കിളിൽ കാൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മുക്കം അഗ്നിശമനസേന
