കൊടുവള്ളിയിലെ പെട്രോള്‍ പമ്പില്‍ പട്ടാപകല്‍ കവര്‍ച്ച

കൊടുവള്ളി: പെട്രോള്‍ പമ്പില്‍ പട്ടാപകല്‍ കവര്‍ച്ചദേശീയപാതയോരത്ത് വെണ്ണക്കാടുള്ള പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. ജീവനക്കാരിയുടെ ബാഗില്‍ നിന്നും ഒന്നേകാല്‍ പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നു. പമ്പിനുള്ളിലെ മുറിയില്‍ സൂക്ഷിച്ച ബേഗില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഉച്ചക്കാണ് മോഷണം നടന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനായി ബാഗ് എടുത്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സി സി ടി വി ക്യാമറ പരിശോധിക്കുകയായിരുന്നു.

