കുറ്റ്യാടിയിൽ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

കുറ്റ്യാടി: തൊട്ടിൽപാലം റോഡിൽ പച്ചക്കറി ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. തൊട്ടിൽ പാലം റോഡിലെ ചാത്തോത്ത് അമ്മതിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിലേക്കാണ് ലോറി കയറിയത്.

വയനാട് ഭാഗത്ത് നിന്നു വന്ന പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

Read Also : അനധികൃത ഘനനം ; ലോറികൾ പിടിച്ചെടുത്ത് റവന്യൂ സ്‌ക്വാഡ്
