സൈക്കിളിൽ കാൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മുക്കം അഗ്നിശമനസേന

മുക്കം : മുത്തേരി കാഞ്ഞിരമുഴിയിൽ സൈക്കിളിൽ കാൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി മുക്കം അഗ്നിശമനസേന. കാഞ്ഞിരമുഴി കാഞ്ഞിരത്തോട്ടത്തിൽ നാരായണൻ നമ്പൂതിരിയുടെ മകൻ ഹരിദത്ത് (12 ) ന്റെ കാലാണ് സൈക്കിളിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ഏഴു മണിക്കാണ് സംഭവം.

പതിവ് പോലെ വീടിനു സമീപത്ത് നിന്ന് സൈക്കിൾ ചവിട്ടുന്നതിനിടയിൽ അബദ്ധത്തിൽ കാൽ സൈക്കിളിന്റെ പെടലിനുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കാൽ പുറത്തെടുക്കാൻ ഹരിദത്ത് ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയും സേനാ സംഭവസ്ഥലത്ത് എത്തി കുട്ടിയുടെ കാൽ പരിക്കുകൾ കൂടാതെ സുരക്ഷിതമായി പുറത്ത് എടുക്കുകയും ചെയ്തു.

Read Also : കുറ്റ്യാടിയിൽ ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി
