അനധികൃത ഘനനം ; ലോറികൾ പിടിച്ചെടുത്ത് റവന്യൂ സ്‌ക്വാഡ്

താമരശ്ശേരി: അനധികൃത ഘനനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്. താമരശ്ശേരി താലൂക്കിലെ രണ്ടിടങ്ങളില്‍ നിന്നായി രണ്ട് ലോറികള്‍ റവന്യൂ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.

കോടഞ്ചേരി വേളംങ്കോട് കാപ്പാട്ട് മലയിലെ അനധികൃത ചെങ്കല്‍ ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ കല്ല് കയറ്റിക്കൊണ്ടിരുന്ന ഒരു ലോറിയും കിഴക്കോത്ത് കാവിലുംമാരത്ത് നിന്ന് മണ്ണ് കടത്തുകയായിരുന്ന ഒരു ലോറിയും റവന്യൂ സ്‌ക്വാഡ് പിടിച്ചെടുത്തു.

താലൂക്ക് ഹെഡ് കോട്ടേഴ്‌സ് തഹസില്‍ദാര്‍ എന്‍ സി രതീഷ്, സീനിയര്‍ ക്ലാര്‍ക്കുമാരായ ജഗനാഥന്‍, ലിജി, ഡ്രൈവര്‍ സുനി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Read Also : മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം കുന്ദമംഗലം മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് ഭരണാനുമതിയായി
