എസ് എൻ ഡിപി താമരശ്ശേരി ശാഖ ശ്രീ നാരായണ ഗുരു സമാധിദിനം ആചരിച്ചു

താമരശ്ശേരി : ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറ്റി ആറാം സമാധിദിനം ആചരിച്ച് എസ് എൻ ഡിപി താമരശ്ശേരി ശാഖ. സമാധി ദിനാചരണോത്തോടനുബന്ധിച്ച് അമൃതദാസ് തമ്പി, ശൈലജ , പത്മിനി സജീവ്, ദേവകി ദാസ്, വിമല തുടങ്ങിയവരുടെ നേതൃത്വത്തിൽ
ഗുരുദേവ കൃതികളുടെ ആലാപനവും, ഭജനയും സംഘടിപ്പിച്ചു.

പ്രാർത്ഥനകളോടെ തുടങ്ങിയ ഉപവാസം സമാധി സമയമായ മൂന്നേമുപ്പതിന് ആരതി ഉയിഞ്ഞ് സർവ്വ മംഗള ആലാപനത്തോടെ സമാപിച്ചു. തുടർന്ന് കഞ്ഞി വിതരണം ചെയ്തു.

ഉപവാസത്തിന് തിരുവമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടൻ, ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത്, സെക്രട്ടറി വി.കെ പുഷ്പാംഗദൻ , വൈസ് പ്രസിഡന്റ് പി വിജയൻ , കെ.ടി രാമകൃഷ്ണൻ രാഘവൻ വലിയേടത്ത്, ഷൈജു തേറ്റാമ്പുറം, ബാബു ആനന്ദ് എന്നിവർ നേതൃത്വം നൽകി.
Read Also : മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം കുന്ദമംഗലം മണ്ഡലത്തില്‍ ആരംഭിക്കുന്നതിന് ഭരണാനുമതിയായി
