ഓടാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു

അത്തോളി: രാവിലെ ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. മൊടക്കല്ലൂര്‍ കുടക്കല്ല് എടത്തില്‍ കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കര്‍ (16) ആണ് റോഡരികില്‍ കുഴഞ്ഞു വീണ് മരിച്ചത്.

രാവിലെ 6 മണിക്കായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം പതിവായി രാവിലെ ഓടാറുള്ള ഹേമന്ദ് അത്തോളി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

Read Also : പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
