ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങിപത്ത് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗറിൽ ആദില്‍(10)ആണ് മരിച്ചത് . മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഊഞ്ഞാലിന്റെ കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു .കയർ കുരുങ്ങിയതിനെ തുടർന്ന് ഛര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

