Naattuvaartha

News Portal Breaking News kerala, kozhikkode,

കയ്പമംഗലത്തെത്തുന്ന മുഖ്യമന്ത്രിക്ക് മത്സ്യതൊഴിലാളികളുടെ ആദരം

നവകേരള സദസ്സിന്റെ ഭാഗമായി കയ്പമംഗലം മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മത്സ്യതൊഴിലാളികളുടെ ആദരം. വിവിധ തരത്തിലുള്ള മത്സ്യങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം നിർമ്മിച്ചിരിക്കുകയാണ് കയ്പമംഗലത്തെ മത്സ്യത്തൊഴിലാളികൾ. കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇത്തരമൊരു ചിത്രം ആദ്യമായാകുമെന്ന് ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ ഇത്തരമൊരു ചിത്രം ആദ്യമായാകും. നിരവധി മീഡിയങ്ങളിൽ ചിത്രങ്ങൾ നിർമ്മിക്കുന്ന ഡാവിഞ്ചി സുരേഷാണ് നവകേരള സദസിനോടനുബന്ധിച്ച് കയ്പമംഗലം മണ്ഡലത്തിലെ അഴീക്കോട്‌ മുഖ്യമന്ത്രിയുടെ മത്സ്യചിത്രം നിർമിച്ചത്. മത്സ്യ തൊഴിലാളികളുടെ സഹകരണതോടെ സംസം വള്ളത്തിലാണ് 38 തരത്തിലുള്ള വിവിധ നിറങ്ങളിലുള്ള കടൽ, കായൽ മത്സ്യങ്ങൾ ഉപയോഗിച്ച് വള്ളത്തിന്റെ മുൻവശത്തായുള്ള സ്ഥലത്ത് 16 അടി വലുപ്പത്തിൽ പ്ലൈവുഡിന്റെ തട്ട് അടിച്ച് അതിനു മുകളിൽ ചിത്രം പൂർത്തിയാക്കിയത്. എട്ട് മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.

പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികളെ കേരളത്തിന്റെ സൈന്യമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നവകേരള സദസ്സിന് കയ്പമംഗലം മണ്ഡലത്തിൽ എത്തുന്നതിന്റെ ആദരസൂചകമായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ഡാവിഞ്ചി സുരേഷ് ചിത്രം നിർമ്മിച്ചത്.

Read Also : വില്പനയ്ക്കായി സൂക്ഷിച്ച 1.6 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!