Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കൊയിലാണ്ടി: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 ഓടെ കൊയിലാണ്ടിയിലെ വസതിയിലായിരുന്നു അന്ത്യം. രാജ്യം 2017 ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. കഥകളിയിലും നൃത്തത്തിലും കേരള നടനത്തിലും കഴിവ് തെളിയിച്ചിരുന്ന ഇദ്ദേഹമാണ് 1977ല്‍ പൂക്കാട് കലാലയം സ്ഥാപിച്ചത്. തിരുവനന്തപുരം ദൂരദര്‍ശനില്‍ നൃത്തവിഭാഗം ഒഡിഷന്‍ കമ്മിറ്റി അംഗമായിരുന്നു. 1916ല്‍ കോഴിക്കോട് കൊയിലാണ്ടി ചേലിയ ഗ്രാമത്തിലായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ജനനം. അദ്ദേഹത്തിന്റെ പതിനഞ്ചാം വയസിലാണ് ഗുരു കരുണാകരമേനോന്റെ ശിഷ്യത്വത്തില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കലാപഠനം ആരംഭിച്ചത്. ആദ്യം തുടങ്ങിയത് നൃത്ത പഠനമായിരുന്നു. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് പിന്നീട് കഥകളിയിലായിരുന്നു ശ്രദ്ധ. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. ശിഷ്യ പരമ്പരകളിലൂടെ പേര് ഗുരു എന്നായി അറിയപ്പെട്ടു. പിന്നീട് ഗുരു ചേമഞ്ചേരി എന്നും. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും ഒടുവില്‍ പത്മശ്രീയും നല്‍കി രാജ്യം ഗുരുവിനെ ആദരിച്ചു.

Share:

Leave a Reply

Your email address will not be published. Required fields are marked *