ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു.

ബെംഗളൂരു: ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു.  കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്. ബെംഗളൂരു മെട്രോയുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ തൊഴിലാളികളാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെട്ടിടത്തില്‍ വലിയ കുലുക്കം…

കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടത്തിൽ യുവതി മരിച്ചു

കോട്ടയം: കോട്ടയം വൈക്കത്ത് ആംബുലൻസ് അപകടം;തലയോലപ്പറമ്പ് മേഴ്സ് ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി സനജ (35) ആണ് മരിച്ചത്. വൈക്കം വലിയകവലയ്ക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം. പണിമുടക്കായിരുന്നതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് വൈദ്യുതി പോസ്റ്റിലും…

പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന് ഉന്നതരുമായി ബന്ധം; ചിത്രങ്ങള്‍ പുറത്ത്

കൊച്ചി: വ്യാജ അവകാശവാദങ്ങളുന്നയിച്ച് ആളുകളില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന് നിരവധി ഉന്നതരുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, ഡി ഐ ജി സുരേന്ദ്രന്‍, മുന്‍ ഡി ജി…

വന്‍ മയക്കുമരുന്ന് ശേഖരവുമായി കുവൈത്തിലെത്തിയ രണ്ട് പ്രവാസികള്‍ പിടിയിൽ

കുവൈത്ത് സിറ്റി: വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി; ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് 50 കിലോഗ്രാം രാസ വസ്‍തുക്കളും 20 കിലോഗ്രാം ഹാഷിഷും രണ്ട് ഗ്രാം ഹെറോയിനും പിടികൂടിയത്. കുവൈത്തില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്നതിനായി രണ്ട് പ്രവാസികള്‍ വന്‍തോതില്‍…

കാട്ടാന ആക്രമണത്തിൽ കണ്ണൂരിൽ മാത്രം അഞ്ച് കൊല്ലത്തിനിടെ പൊലിഞ്ഞത് എട്ട് ജീവനുകൾ

കണ്ണൂർ: വന്യമൃഗ ആക്രമണം രൂക്ഷമായ കേരളത്തിലെ മലയോര മേഖലകളിൽ പ്രാണൻ കയ്യിൽ പിടിച്ചാണ് ആദിവാസികളും കർഷകരും ജീവിക്കുന്നത്. വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആനമതിൽ നിർമ്മാണം പൂർത്തിയാവാത്തതിനാൽ രാപ്പകലെന്നില്ലാതെ ആനകൾ നാട്ടിലേക്കിറങ്ങുകയാണ്. സുഹൃത്തിനെ എയർപ്പോർട്ടിൽ കൊണ്ടുചെന്നാക്കി മടങ്ങുമ്പോഴാണ് വിനോദൻ കാട്ടാനയുടെ മുന്നിൽപെടുന്നത്. ബൈക്ക്…

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് ആരംഭിച്ചു.

തിരുവനന്തപുരം: കര്‍ഷകരുടെ ഭാരത ബന്ദ്; കേരളത്തില്‍ ഇതിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും,യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്.…

രാജ്യത്ത് ഡീസലിന്‍റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: ഇരുട്ടടിയായി ഇന്ധന വില;26 പൈസയാണ് തിങ്കളാഴ്ച ഡീസലിന് കൂടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട്…

ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം വീട്ടില്‍ വിളിച്ചറിയിച്ച് മാതാവ് കിണറ്റില്‍ ചാടി

നാദാപുരം: ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം സ്വന്തം വീട്ടില്‍ വിളിച്ചറിയിച്ച മാതാവ് കിണറ്റില്‍ ചാടി. പേരോട് സി സി യു പി സ്‌ക്കൂളിന് സമീപം മഞ്ഞാപുറത്ത് റഫീഖിന്റെ മൂന്നര വയസ്സുള്ള ഇരട്ട കുട്ടികളെയാണ് മാതാവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്. മക്കളെ കിണറ്റില്‍…

സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ താമരശ്ശേരി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍.

താമരശ്ശേരി: കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ താമരശ്ശേരി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. താമരശ്ശേരി കുടുക്കിലമാരം സ്വദേശി കുടുക്കില്‍ പോയില്‍ ഇജാസ് (31)ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. നമ്പറില്ലാത്ത കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇജാസിനെ താമരശ്ശേരിയില്‍ നിന്നും കൊണ്ടോട്ടി ഡിവൈഎസ്പി കെ…

മാതാവ് രണ്ട് കുട്ടികളെയുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു

നാദാപുരം: നാദാപുരം പേരോട് മാതാവ് രണ്ട് കുട്ടികളെയുമായി കിണറ്റില്‍ ചാടി. കുട്ടികള്‍ മരിച്ചു. മാതാവിനെ രക്ഷപ്പെടുത്തി. അര്‍ധരാത്രിയോടെയാണ് സംഭവം. അയല്‍വാസികള്‍ ഓടിയെത്തി കിണറ്റില്‍ നിന്ന് മൂന്നുപേരെയും കരക്കെത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു.

error: Content is protected !!