നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞുകൊന്ന് ആത്മഹത്യക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍

നാദാപുരം: നാദാപുരത്ത് മൂന്നുവയസ്സുളള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച മാതാവ് അറസ്റ്റില്‍. മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിനയെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.…

വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി.

പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. തമിഴ്നാട് സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. കായമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്കിലെ വിദ്യാര്‍ഥികളാണിവര്‍. വിദ്യാര്‍ഥികള്‍ക്കായി പൊലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. അഞ്ചംഗ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്.

കേരളത്തില്‍ തിങ്കളാഴ്ച 11699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി…

കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 997 പേര്‍ക്ക് കോവിഡ്; രോഗമുക്തി 1790

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച 997 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 971 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും…

നടക്കാവില്‍ സ്വകാര്യ ബ്രോഡ്ബാന്‍ഡ് സ്ഥാപനത്തിന് നേരെ ഹര്‍ത്താലനുകൂലികളുടെ അതിക്രമം

കോഴിക്കോട്: നടക്കാവില്‍ സ്വകാര്യ ബ്രോഡ്ബാന്‍ഡ് സ്ഥാപനത്തിന് നേരെ ഹര്‍ത്താലനുകൂലികളുടെ അതിക്രമം. ഫോര്‍കോം എന്ന ബ്രോഡ് ബാന്‍ഡ് ഫ്രാന്‍ഞ്ചൈസി സ്ഥാപനത്തിലെ ജീവനക്കാരെയാണ് ഹര്‍ത്താലനുകൂലികള്‍ കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. READ ALSO: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സംയുക്ത…

മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടിയുമായി മലയാളി ഫെഡറേഷന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെ നടപടിയുമായി മലയാളി ഫെഡറേഷന്‍. മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.…

ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു

ബീഹാര്‍: ആറ് മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി ബീഹാറിലാണ് സംഭവം. 24കാരിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ യുവതിയെ റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. സംഭവത്തില്‍…

വശ്യമായ ശരീരഭംഗികൊണ്ട് ലോകത്തെ തനിക്ക് പുറകിലാക്കിയ സുന്ദരികള്‍

സൗന്ദര്യത്തിനും പ്രണയത്തിനും കാമത്തിനും വ്യത്യസ്ത മുഖങ്ങളാണ്. എന്നാല്‍ ഇവ പരസ്പരപൂരകങ്ങളുമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ആരെയും പ്രണയിക്കാത്തവര്‍ അപൂര്‍വമായിരിക്കും. താജ്മഹല്‍ പോലുള്ള പ്രണയകുടീരങ്ങളുമുണ്ട്. പരസ്പരാകര്‍ഷണം എന്നതാണ് പല പ്രണയങ്ങളുടേയും അടിസ്ഥാനം. പ്രണയത്തിന്റെ ഒരു പ്രധാനതലമാണ് പരസ്പരമുള്ള ശാരീരിക ആകര്‍ഷണം. സുന്ദരിപട്ടങ്ങളും സൗന്ദര്യ മത്സരങ്ങളും…

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്

മലപ്പുറം: വെളിയങ്കോട് അയ്യോട്ടിചിറയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ സ്ത്രീയാണ് അപകടത്തില്‍ മരിച്ചത്. കാവനാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. READ ALSO:…

കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; മാതാവ് കസ്റ്റഡിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ മെഡിക്കല്‍ കേളോജിലെ മാനസികാരോഗ്യ വിദഗ്ധനെ കണ്ട…

error: Content is protected !!