തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് മാര്‍ഗ നിര്‍ദേശമായി

കോഴിക്കോട്: തെരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശമായി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്നു ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ കളക്ടര്‍ അറിയിച്ചു. അച്ചടി ജോലി ഏറ്റെടുക്കുന്നതിനുമുമ്പായി…

തൊഴിലാളി സംഘടനകള്‍ നടത്തിയ പണി മുടക്ക് താമരശ്ശേരി മേഖലയിലും പൂര്‍ണ്ണം

താമരശ്ശേരി: തൊഴിലാളി സംഘടനകള്‍ നടത്തിയ പണി മുടക്ക് താമരശ്ശേരി മേഖലയിലും പൂര്‍ണ്ണം. ഇന്ധന വില വര്‍ധനവില്‍ പൊറുതി മുട്ടിയ മോട്ടോര്‍ തൊഴിലാളികള്‍ സംയുക്തമായാണ് പന്ത്രണ്ട് മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കെ എസ് ആര്‍ ടി സി ജീവനക്കാരും പണിമുടക്കിന് പിന്തുണ…

കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 334 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍…

സംസ്ഥാനത്ത് ചൊവ്വാഴ്ച 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 2938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ്…

പന്നൂര്‍ യുവജന സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

പന്നൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ പന്നൂര്‍ യുവജന സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ‘കാര്‍ഷിക നിയമം എന്ത് എന്തിന്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പന്നൂര്‍ വെസ്റ്റ് എ എം എല്‍ പി സ്‌കൂളില്‍…

ബേക്ക് ഹൗസ് ഗ്രൂപ്പിന്റെ യമ്മീ ഫ്രൈഡ് ചിക്കന്‍സ് പത്താമത് ഷോറൂം നരിക്കുനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

നരിക്കുനി: ബേക്ക് ഹൗസ് ഗ്രൂപ്പിന്റെ യമ്മീ ഫ്രൈഡ് ചിക്കന്‍സ് പത്താമത് ഷോറൂം നരിക്കുനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രുചിയിലും ഗുണമേന്‍മയിലും വേറിട്ടു നില്‍ക്കുന്ന യമ്മീ ഫ്രൈഡ് ചിക്കന്‍ ഒരു വര്‍ഷത്തിനിടെയാണ് പത്താമത്തെ സ്ഥാപനം ആരംഭിക്കുന്നത്.…

26 ലിറ്റര്‍ വിദേശ മദ്യവുമായി കൊടുവള്ളി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയില്‍

തിരുവമ്പാടി: കാറില്‍ കടത്താന്‍ ശ്രമിച്ച 26 ലിറ്റര്‍ വിദേശ മദ്യവുമായി കൊടുവള്ളി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയില്‍. കൊടുവള്ളി സ്വദേശി ബിനേഷിനെയാണ് പോലീസ് പിടികൂടിയത്. തിരുവമ്പാടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവമ്പാടി…

കൊടുവള്ളിയില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കൊടുവള്ളി: പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൊടുവള്ളി നഗരസഭയിലെ കരിവില്ലിക്കാവ് പട്ടിക വര്‍ഗകോളനിയില്‍ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടി(സ്വീപ്) സംഘടിപ്പിച്ചു. സ്വീപ് നോഡല്‍ ഓഫീസറായ അസി. കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍…

തെരഞ്ഞെടുപ്പ് ഒരുക്കം; മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 445 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു

കോഴിക്കോട്: സുരക്ഷിതമായ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസും എന്‍ എച്ച് എമ്മും സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന്റെ ആദ്യ ദിവസം 445 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവരാണ് ടാഗോര്‍ ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ വാക്‌സിന്‍…

തെരഞ്ഞടുപ്പ് പരിസ്ഥിതി സൗഹൃദമാകും-ജില്ലാ കലക്ടര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടേയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രചാരണ പരിപാടികള്‍ക്ക് സ്വകാര്യവ്യക്തികളുടെ മതിലുകള്‍ അനുമതിയോടെ ഉപയോഗിക്കാം.…

error: Content is protected !!