സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷഎഴുതുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് തുടക്കമാവും; ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു. കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ്…

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ എസ്.ബി.ഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

ദില്ലി: പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ഫലം പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന current openings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് sbi clerk prelims result 2021…

പ്ലസ് വൺ സീറ്റ് പ്രശ്നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണെന്ന് മുസ്ലിം ലീഗ് എംഎൽഎ എംകെ മുനീർ.

കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രശ്നത്തിന്മേൽ കേരളത്തിലെ വിദ്യാർഥികളെ സർക്കാർ രണ്ടു തട്ടിലാക്കുകയാണ്. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം മാർക്ക് നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ലീഗ് പോരാട്ടം തുടരുമെന്നും മുനീർ…

പി എസ് സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു

പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു. സെപ്തംബർ 27ന് നിശ്ചയിച്ച വകുപ്പുതല പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി…

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വി ശിവന്‍കുട്ടി ; ‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകളില്‍ പ്രത്യേക സംവിധാനം…

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസ് പരീക്ഷ നവംബറില്‍

ന്യൂഡല്‍ഹി: സി ബി എസ് ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരീക്ഷ നവംബറില്‍. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ഒപ്റ്റിക്കല്‍ മാര്‍ക്ക് റെകഗ്‌നിഷന്‍ ചോദ്യ പേപ്പറുകള്‍ ഉപയോഗിച്ചാകും പരീക്ഷ നടത്തുക. പരിക്ഷയുടെ ദൈര്‍ഘ്യം 90 മിനിറ്റാകും. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സി…

പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24ന് ആരംഭിച്ച് ഒക്ടോബർ…

പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനതപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.എൻ ശിവൻകുട്ടി. രണ്ട് ദിവസത്തിനുള്ളിൽ ടൈംടേബിൾ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിലായിരിക്കും പരീക്ഷ ടൈംടേബിൾ ക്രമീകരിക്കുക. പരീക്ഷാ…

സംസ്ഥാനത്തെ കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കും, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍…

പ്ലസ് വണ്‍ പരീക്ഷ ഓഫ് ലൈനായി നടത്താം; സുപ്രീം കോടതിയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു. പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിള്‍ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.…

error: Content is protected !!