കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണ പോലും നല്‍കിയില്ലെന്നും തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അനുവാദം വാങ്ങി കെ പി സി സി അധ്യക്ഷനെ…

വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു

തിരുവനന്തപുരം: വി എം സുധീരന്‍ എ ഐ സി സി അംഗത്വം രാജിവച്ചു. രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. നേരത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുകള്‍ ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഐസിസി അംഗത്വം രാജിവെച്ചിരിക്കുന്നത്്.…

കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; മൊബൈല്‍ഫോണ്‍ ഹാജരാക്കണം

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്.…

കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്‍മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ക്രിസ്ത്യന്‍ സഭാധ്യക്ഷന്‍മാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എം പി. യോഗത്തില്‍ സഭാധ്യക്ഷന്‍മാരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോഗം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. പുതിയ സാഹചര്യത്തില്‍ യോഗം വിളിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്റെ മൊഴികള്‍ തെറ്റെന്ന് കണ്ടെത്തി

മഞ്ചേശ്വരം: തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. നിര്‍ണായക തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയത് തെറ്റെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തി. ഫോണ്‍…

പി എസ് പ്രശാന്തിന് ചുമതല നല്‍കി സി പി എം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് ചുമതല നല്‍കി സി പി എം. കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ആയിട്ടാണ് ചുമതല. നീണ്ട വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് പി എസ്…

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെ പി അനില്‍കുമാര്‍

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരനടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് സി പി എമ്മിന്റെ സ്വീകരണ യോഗത്തില്‍ കെ പി അനില്‍കുമാറിന്റെ പ്രസംഗം. കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അദ്ദേഹം കെ മുരളീധരനെയും വിഡി…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കാണാതായ മുന്‍ സി പി ഐ എം പ്രവര്‍ത്തകന്‍ തിരിച്ചെത്തി

കരുവന്നൂര്‍: ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട മുന്‍ സി പി ഐ എം പ്രവര്‍ത്തകന്‍ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. സുജേഷ് കണ്ണാട്ടിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സുജേഷ് തിരിച്ചെത്തിയത്. കണ്ണൂരില്‍ പോയതെന്നാണ് സുജേഷിന്റെ…

കോണ്‍ഗ്രസ് വര്‍ഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി എ വിജയരാഘവന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തില്‍ സാമുദായിക സംഘര്‍ഷത്തിന് സാഹചര്യമില്ല. ബി ജെ പിയുടെ നിലപാടുകള്‍ക്ക് പിന്‍പാട്ട് പാടുകയാണ് രമേശ് ചെന്നിത്തലയെന്നും എ വിജയരാഘവന്‍ ആരോപിച്ചു.…

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. ഇത് അങ്ങേയറ്റം ആപല്‍ക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം…

error: Content is protected !!