ചുരത്തില്‍ അപകടത്തില്‍ പെട്ടത് കൊടുവള്ളി സ്വദേശികള്‍; മരിച്ചത് കൊടുവള്ളി പെരിയാംതോട് സ്വദേശി റംസിത്ത്

Share the news

താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കൊടുവള്ളി സ്വദേശി. പെരിയാംതോട് ആര്‍ സി മുക്കില്‍ താമസിക്കുന്ന റംസിത്താണ്(30) മരിച്ചത്.

കൂടെയുണ്ടായിരുന്ന താമരശ്ശേരി ചുങ്കം സ്വദേശി മീറാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊടുവള്ളി ഹൈസ്‌കൂള്‍ റോഡ് നെല്ലിക്കോട് പറമ്പത്ത് സൈബിന്‍(30), പരപ്പന്‍പൊയില്‍ ആശാരികണ്ടിയില്‍ റഷീദ് (34) എന്നിവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുരമിറങ്ങി വരികയായിരുന്ന കെ എല്‍ 58 എ 6274 നമ്പര്‍ സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ചുരം ഒന്‍പതാം വളവിന് സമീപം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

(Visited 1,666 times, 3 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!