സി പി ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തി

Share the news

കൊടുവള്ളി: വിവിധ ആവശ്യങ്ങളുന്നയിച്ച് സി പി ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തി. അണഞ്ഞ് കിടക്കുന്ന തെരുവ് വിളക്കുകള്‍ കത്തിക്കുക, പൊളിച്ച് മാറ്റിയ ബസ് സ്റ്റാന്‍ഡിനകത്തെ കംഫര്‍ട്ട് സ്റ്റേഷന്‍ പുനര്‍ നിര്‍മിക്കുക, ഗ്രൗണ്ടുകള്‍ക്ക് അനുവദിച്ച ഫണ്ട് വകമാറ്റിയ നടപടിയില്‍ നിന്നും പിന്തിരിയുക, ഐ ടി ഐയുമായി ബന്ധപെട്ട് സ്ഥലം എറ്റെടുത്ത് സമയ ബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തി കരിക്കാനുള്ള നടപടി വേഗത്തിലാക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം. സി പി ഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി ടി സി ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ സോമന്‍, ടി പി കുഞ്ഞാലി ഹാജി, കെ വി റാഷിദ്, രവി സൗത്ത് കൊടുവള്ളി, എ കെ കരുണാകരന്‍, കളത്തില്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.

(Visited 22 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!