വയനാട് മേപ്പാടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂര്‍ സ്വദേശിനിയെ കാട്ടാന ചവിട്ടിക്കൊന്നു

Share the news

മേപ്പാടി: വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷഹാന(26) ആണ് മരിച്ചത്.മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ ഷെഡില്‍ താമസിക്കുമ്പോള്‍ ശനിയാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനാതിര്‍ത്തിയായ ഇവിടെ പതിവായി കാട്ടാനകള്‍ ഇറങ്ങാറുണ്ട്. നിരവധി വിനോദ സഞ്ചാരികളാണ് പതിവായി ഇവിടെ എത്തുന്നത്. സമീപ പ്രദേശമായ ചുളിക്കയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

(Visited 3 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!