ടിക്ക് ടോക്ക് പ്രേമികള്‍ക്ക് ഒരു സന്തോഷ വാർത്ത, പബ്‌ജിക്കു പിന്നാലെ ടിക്ക് ടോക്കും മടങ്ങിയെത്തുന്നു, തിരിച്ചു വരുന്നത് പുതിയ പേരിൽ.

Share the news

ഇന്ത്യ നിരോധിച്ചതിനു ശേഷം ചൈനീസ് ആപ്പായ പബ്‌ജി ബാറ്റില്‍ ഗ്രൗണ്ട്സ് ഇന്ത്യ എന്ന പുതിയ പേരില്‍ രാജ്യത്ത് പബ്‌ജി മടങ്ങിയെത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ച്‌ ഇന്ത്യയില്‍ ഒരുകാലത്ത് വളരെയേറെ പ്രചാരത്തിലായിരുന്ന ടിക്ക് ടോക്കും തിരിച്ചുവരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ആപ്പിന്റെ ഉച്ചാരണത്തില്‍ മാറ്റമില്ലെങ്കിലും ഇംഗ്ളീഷ് സ്പെല്ലിംഗില്‍ ചെറിയ വ്യത്യാസങ്ങളോടെയാണ് ആപ്പിന്റെ മടങ്ങിവരവ്. ജൂലായ് ആറിന് പുതിയ പേരിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ആപ്പ് നിര്‍മാതാക്കളായ ബൈറ്റ് ഡാന്‍സ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ടിക്ക് ടോക്കിന്റെ അപേക്ഷ സര്‍ക്കാര്‍ ഇതു വരെ പരിഗണനയ്ക്ക് എടുത്തിട്ടില്ല. കണ്‍ട്രോള‌ര്‍ ജനറല്‍ ഒഫ് പേറ്റന്റ്സിന്റെ വെബ്സൈറ്റില്‍ ടിക്ക് ടോക്കിന്റെ അപേക്ഷ ഇപ്പോഴും പരിശോധനയിലാണെന്ന നിലയിലാണ് കിടക്കുന്നത്. ഇന്ത്യയുടെ നിരോധനത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ നിര്‍മാതാക്കളായ ബൈറ്റ് ഡാന്‍സ് ടിക്ക് ടോക്കിനെ യുണിക്കോണ്‍ ഗ്ലാന്‍സ് എന്ന മറ്റൊരു കമ്ബനിക്ക് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്തായാലും ടിക്ക് ടോക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

(Visited 5 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!