കരയുമ്പോള്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും മുത്തുപൊഴിയുന്നു; ഇതെന്ത് അത്ഭുതം

Share the news

കേട്ടാല്‍ വിശ്വസിക്കില്ല, കണ്ടാമല്‍ മാത്രമേ വിശ്വാസം വരൂ. ലബനാന്‍ സ്വദേശിനിയായ ഹസ്നാമുസ്ലുമനി കരയുമ്പോള്‍ കണ്ണില്‍ നിന്നും കണ്ണാടി ചില്ലു കഷണങ്ങള്‍ അടര്‍ന്നു വീഴും. ഒരിക്കല്‍ ഹസ്നാ കരഞ്ഞപ്പോള്‍ പ്രത്യേകരീതിയിലുള്ള ഒരുവസ്തു കണ്ണുനീരിന് പകരം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

തുടര്‍ന്നുള്ള നീരിക്ഷണത്തിനൊടുവില്‍ ഇത് ഗ്ലാസിന് സമാനമായ ഒരു വസ്തുവാണെന്ന് മനസിലായി. വ്യത്യസ്തമായ ഈ കാഴ്ചകണ്ട അവളുടെ മാതാപിതാക്കള്‍ അവളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിന് പിറകിലെ കാരണം വ്യക്തമായില്ല.

ഇത് ദൈവത്തിന്റെ വരദാനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. കണ്ണില്‍ നിന്നും മുത്തുപൊഴിക്കുന്ന ഹസ്നയെ കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ലബനാനിലെ ഫഖ എന്ന സ്ഥലത്താണ് ഇപ്പോള്‍ 18 വയസുസുള്ള ഹസ്നയും കുടുംബവും താമസിക്കുന്നത്. കാഴ്ചക്കാരെ പോലെ വൈദ്യശാസ്ത്രത്തിനും ഇത് ഒരു അത്ഭുത പ്രതിഭാസമാണ്. എന്നാല്‍ ഇത് ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റത്തിന്റെ ഭാഗമാണെന്നും അത്ഭുതപ്പെടാനില്ലെന്നുമാണ് ചിലരുടെ പക്ഷം.

(Visited 952 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!