ലൈഗികബന്ധത്തിലൂടെ അകറ്റാം ആരോഗ്യ പ്രശ്‌നങ്ങള്‍

Share the news

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലൈംഗീകതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നല്ല സെക്‌സ് ആഹ്‌ളാദവും ഉന്മേഷവും നല്‍കുന്നെന്ന് വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നു. സെക്‌സിന്റെ കുറച്ച് ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

  • സ്‌ട്രെസ് കുറക്കാം

സ്‌ട്രെസ് കുറക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായാണ് സെക്‌സിനെ വിലയിരുത്തുന്നത്. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സിറട്ടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ കുറക്കാന്‍ സഹായിക്കുന്നു.

  • ഹൃദയ സംരക്ഷണം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സെക്‌സ് സഹായിക്കും. അമിത രക്ത സമ്മര്‍ദ്ദം കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സെക്‌സ് സഹായിക്കുന്നു.

  • നല്ല ഉറക്കം

പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നത് വഴി സുഖകരമായ ഉറക്കം ലഭിക്കുന്നു.

  • ആര്‍ത്തവ പ്രശ്‌നങ്ങള്‍ അകറ്റുന്നു

ആരോഗ്യപരമായ സെക്‌സ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. സെക്‌സിലേര്‍പ്പെടുന്ന സമയത്തു പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന വികാസം ആര്‍ത്തവ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സഹായി ആണ്. ശരീരത്തിലെ അമിത കലോറി എരിച്ചു കളയാനും ഇത് സഹായിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

(Visited 910 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!