Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ ഒന്നും കൊയിലാണ്ടി താലൂക്കില്‍ രണ്ടും ക്യാമ്പുമാണ് തുറന്നത്. മൂന്ന് ക്യാമ്പുകളിലുമായി പത്ത് കുടുംബങ്ങളില്‍ നിന്നായി 24 പുരുഷന്മാരും 21 സ്ത്രീകളും 16 കുട്ടികളുമുള്‍പ്പടെ 61 അന്തേവാസികളാണുള്ളത്.

കൊയിലാണ്ടി താലൂക്കിലെ കൊല്ലം പാറപ്പള്ളി ബീച്ചില്‍ ഉണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വിയ്യൂര്‍ വില്ലേജിലെ ഏഴ് കുടുംബങ്ങളിലെ 44 പേരെ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 16 സ്ത്രീകളും 17 പുരുഷന്മാരും 11 കുട്ടികളുമാണ്. ചെങ്ങോട്ടുകാവ് വില്ലേജിലെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെ ജി എല്‍ പി എസ് മാടാക്കരയില്‍ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരും മൂന്നു കുട്ടികളുമാണ്. കോഴിക്കോട് താലൂക്കിലെ കസബ വില്ലേജില്‍ തോപ്പയില്‍ ക്യാമ്പ് ആരംഭിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പുരുഷന്മാരും 3 സ്ത്രീകളുമാണ് ഇവിടെയുള്ളത്.

വടകര വില്ലേജില്‍ 100 കുടുംങ്ങളില്‍ നിന്ന് 310 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി. വടകര തീരപ്രദേശങ്ങളായ വടകര സാന്റ് ബാങ്ക്‌സ്, പുറങ്കര, അഴിയൂര്‍ ചോമ്പാല്‍ ഹാര്‍ബര്‍, കുരിയാടി മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഈ മേഖലയിലുള്ളവരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ചോമ്പാല്‍ ഹാര്‍ബറില്‍ നിന്നും 4 വള്ളം കടലിലേക്ക് ഒഴുകി കാണാതായി. ഏറാമല മമ്പള്ളീമ്മല്‍ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. ആളപായമില്ല .

കടലുണ്ടി വില്ലേജില്‍ കടലാക്രമണത്തെ തുടര്‍ന്ന് കപ്പലങ്ങാടി ഭാഗത്തു നിന്നും 17 കുടുംബങ്ങളെയും വാക്കടവ് ഭാഗത്തു നിന്നും രണ്ട് കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. കടലുണ്ടിക്കടവ് ഭാഗത്തു നിന്നും ആറ് കുടുംബങ്ങളയും ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു.
ബേപ്പൂര്‍ വില്ലേജില്‍ പൂണാര്‍ വളപ്പില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ വീടിന്റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരിക്കുപറ്റി. പുലിമുട്ടില്‍ 13 പെട്ടിക്കടകള്‍ പൂര്‍ണമായി തകര്‍ന്നു.

കൊടിയത്തൂര്‍ വില്ലേജില്‍ മാട്ടുമുഴി കോളനിയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കോട്ടൂളി വില്ലേജില്‍ ഒരു വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഫറോക്ക് വാക്കടവ്, ബേപ്പൂര്‍ ജങ്കാര്‍ പരിസരം, കപ്പലങ്ങാടി, ഗോതീശ്വരം, പൂക്കാട് ക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണമുണ്ട്.

പന്നിയങ്കര വില്ലേജില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ കോതി പാലത്തിനു സമീപമുള്ള പന്ത്രണ്ടോളം വീടുകള്‍ക്കും കോയ വളപ്പില്‍ രണ്ടു വീടുകളും ഭാഗികമായി കേട് സംഭവിച്ചിട്ടുണ്ട് കൂടാതെ നാലോളം കുടുംബങ്ങള്‍ ( 15 പേര്‍ )ബന്ധു വീട്ടിലേക്ക് താമസം മാറി. വേങ്ങേരി വില്ലേജിലും ചെലവൂര്‍ വില്ലേജിലും മതിലിടിഞ്ഞു വീണ് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഈങ്ങാപ്പുഴ വില്ലേജില്‍ കെട്ടിന്റകായില്‍ അബ്ദുല്‍ അസിസ് എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു. ആര്‍ക്കും പരിക്കില്ല. കൂടത്തായി വില്ലേജില്‍ 4 സെന്റ് കോളനിയില്‍ അമ്പലക്കുന്ന് സുനന്ദ ദാസിന്റെ വിടിന് മുകളില്‍ റബ്ബര്‍ മരം വീണ് നാശം സംഭവിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് സംഘം ജില്ലയില്‍ എത്തിയിട്ടുണ്ട്. 21 അംഗങ്ങളുളള സംഘം വേങ്ങേരി ഗസ്റ്റ് ഹൗസിലാണ് ക്യാംപ് ചെയ്യുന്നത്.

Share:

Leave a Reply

Your email address will not be published. Required fields are marked *