വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ എന്താണ് സംഭവിക്കുക..? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ….

Share the news

മനുഷ്യശരീരത്തില്‍ അറുപത് ശതമാനം വെള്ളമാണെന്ന് നമുക്കറിയാം. ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്ക് അത്യാവശ്യമായൊരു ഘടകമാണ് വെള്ളം. ദഹനം, സര്‍കുലേഷന്‍, പോഷകങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗത്തേക്ക് എത്തിക്കുക, ശരീരതാപം നിലനിര്‍ത്തുക എന്നിവ വെള്ളത്തിന്റെ ജോലികളാണ്. അതുകൊണ്ട് തന്നെ നാം ആവശ്യത്തിന് വെള്ളം കുടിക്കണം. വെള്ളം കുടിക്കുന്നത് കുറയുമ്പോള്‍ അത് ഡീ ഹൈഡ്രേഷനിലേക്ക് വഴി തെളിക്കും. ക്ഷീണം, ചുണ്ടും വായും വരണ്ടിരിക്കുക, വളരെ കുറച്ച് മാത്രം മൂത്രം പോവുക എന്നതൊക്കെ നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.

എന്നാല്‍ ശരീരത്തില്‍ വെള്ളം കുറഞ്ഞുപോയാലോ എന്ന് ഭയന്ന് ചിലര്‍ അമിതമായി വെള്ളം കുടിക്കും. അത് ശരീരത്തെ ഓവര്‍ ഹൈഡ്രേറ്റഡ് അവസ്ഥയില്‍ എത്തിക്കും. ഇത് ശരീരത്തിന് ദോഷമാണ്. വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ശരീരത്തിന് എന്ത് സംഭവിക്കും..? നാം ഒരു ദിവസം എത്ര..? ഗ്ലാസ് വെള്ളം കുടിക്കണം..?

READ ALSO: തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍

നമുടെ ശരീരത്തില്‍ ജലാംശം കൂടുതലാണോ എന്ന് ശരീരം തന്നെ നമുക്ക് കാണിച്ച് തരും. മൂത്രത്തിന്റെ ചിലപ്പോള്‍ നിറം ഇളം മഞ്ഞ നിറവുമാവാം ചിലപ്പോള്‍ നിറമില്ലാത്ത അവസ്ഥയിലേക്കും പോകാം. ഇതിനര്‍ത്ഥം നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടെന്നാണ്. എന്നാല്‍ വെള്ളം കുടിക്കുന്നത് കൂടുതലാണെങ്കില്‍ ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നും. കടുത്ത മഞ്ഞ നിറമാണെങ്കില്‍ വെള്ളം കുടിക്കുന്നത് കുറവാണെന്നുമാണ് അര്‍ത്ഥം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തില്‍ ആവശ്യത്തിലധികം ജലാംശം ഉണ്ടാക്കും. ഇത് തലവേദന, പേശി വീക്കം, ക്ഷീണം എന്നിവക്ക് കാരണമാകും. അധികവെള്ളം ശരീരത്തിലെ സോഡിയം ലെവല്‍ താഴ്ന്ന് പോകുന്നതിന് കാരണമാകും.

നാം ഒരു ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം

ആരോഗ്യമുള്ള വ്യക്തി 9 മുതല്‍ 13 ഗ്ലാസ് വെള്ളം(1.5 ലിറ്റര്‍-2 ലിറ്റര്‍) കുടിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്. കാലാവസ്ഥ, ആരോഗ്യം, എന്നിവയനുസരിച്ച് ഈ അളവില്‍ മാറ്റം വരും. നമ്മുടെ ശരീരത്തില്‍ ഭക്ഷണം, ചായ പോലുള്ളവ വഴിയും ജലാംശം എത്തുന്നുണ്ട് എന്നകാര്യം മറക്കാതിരിക്കുക. ശരാശരി 20 ശതമാനം ജലാംശം ഭക്ഷണത്തിലൂടെ ലഭിക്കും. തേങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന് മിനറല്‍സ്, വിറ്റമിന്‍, എന്നിവ ലഭിക്കാനും നല്ലതാണ്.

 

(Visited 316 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!