ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചിട്ട പ്രതി ബിനോയി പിടിയില്‍

Share the news

ഇടുക്കി: പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ പ്രതി ബിനോയി വെള്ളത്തൂവൽ പോലിസിന്റെ പിടിയിലായി. സംഭവസ്ഥലത്തു നിന്നും 5 കിലോമീറ്റർ മാറി പെരിഞ്ചാംകുട്ടി ഇല്ലി പ്ലാന്റേഷൻ പരിസരത്തു നിന്നാണ് ഇയാളെ പിടി കൂടിയത് രണ്ട് ദിവസമായി മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പെരിഞ്ചാകുട്ടി മേഖലയിൽ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ഇതിനിടെ ഇല്ലിക്കാടിന് സമീപത്തു നിന്നും ചിന്നാർ പുഴയിലൂടെ നീന്തി മറുകരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്നാണ് വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളായി അടിമാലി കല്ലാർകുട്ടി പ്രദേശത്തുകൂടി കടന്നുപോകുന്ന സ്വകാര്യ ബസ്സുകളും മറ്റു വാഹനങ്ങളും പോലീസ് പരിശോധന നടത്തിവരികയായിരുന്നു. തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് മറ്റൊരു സംഘവും പരിശോധന നടത്തി വന്നിരുന്നു.

കഴിഞ്ഞ മാസം 12 ന് വൈകിട്ടു മുതലാണ് പണിക്കൻ കൂടിയിൽ വാടകക്ക് താമസിച്ചിരുന്ന വലിയ പറമ്പിൽ സിന്ധുവിനെ കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി. ഇതിനിടെ സിന്ധുവിന്റെ ഒപ്പം കഴിഞ്ഞിരുന്ന മാണിക്കുന്ന് ബിനോയിയെ കാണാതായതോടെ ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയം ബലപ്പെട്ടു.

കഴിഞ്ഞ 3 – ന് ഉച്ചയോടെ ബന്ധുക്കളെത്തി വീട് തുറന്ന് പരിശോധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്. വീടിനുള്ളിലെ മാറ്റങ്ങളേക്കുറിച്ച് സിന്ധുവിന്റെ ഇളയ മകന്റെ വെളിപ്പെടുത്തലുകളാണ് വീട് തുറന്നു പരിശോധിക്കാൻ ഇടയായത് . ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തി വന്നിരുന്നത്. പ്രതി ബിനോയിയെ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

(Visited 129 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!