ട്രാന്‍സ്ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

Share the news

ന്യൂ​ഡ​ല്‍​ഹി: ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് സം​വ​ര​ണം ന​ല്‍​കാ​നായി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഒ​ബി​സി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ത്തിന്റെ ന​ട​പ​ടി. ഇ​തോ​ടെ ട്രാ​ന്‍​സ്ജെ​ന്‍​ഡേ​ഴ്സി​ന് തൊ​ഴി​ലി​നും വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​നു​കൂ​ല്യം ല​ഭി​ക്കുന്നതാണ്.

സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കിയിട്ടുണ്ട് . ട്രാ​ന്‍​സ് സ​മൂ​ഹ​ത്തി​ന്‍റെ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റേ​യും അ​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റേ​യും ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. നി​ല​വി​ല്‍ ജാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് ഒ​ബി​സി പ​ട്ടി​ക നി​ര്‍​ണ​യി​ക്കു​ന്ന​ത്.

ആ​ദ്യ​മാ​യി​ട്ടാ​ണ് ലിം​ഗ​പ​ര​മാ​യി​ട്ടു​ള്ള മാ​ന​ദ​ണ്ഡങ്ങള്‍ ക​ണ​ക്കി​ലെ​ടു​ത്ത് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്. അ​തേ​സ​മ​യം സം​വ​ര​ണ​ത്തി​ന്‍റെ നി​യ​മ​പ്ര​ക്രി​യ വ​ള​രെ ദൈ​ര്‍​ഘ്യ​മേ​റി​യ​താ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യിച്ചിട്ടുണ്ട്.

(Visited 32 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!