മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

Share the news

കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുന്നത്.

മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ പരാതിയിലാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേര്‍ക്കാന്‍ അനുമതി നല്‍കിയത്. ബദിയടുക്ക പോലീസ് ജൂണ്‍ 7 ന് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് നോട്ടീസ്.

 

(Visited 28 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!