Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കരിപ്പൂര്‍: കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി ബി ഐ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടി. ചൊവ്വാഴച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച പരിശോധന ബുധനാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഒരാഴ്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സി ബി ഐയുടെ നിരീക്ഷണത്തിലായിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി തുടര്‍ച്ചയായി സ്വര്‍ണ്ണക്കടത്ത് നടന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു സി ബി ഐ മിന്നല്‍ പരിശോധന. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. 11 കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊച്ചി സി ബി ഐ ഓഫീസില്‍ ഹാജരാകുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി ആര്‍ ഐയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. സി ബി ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കായെത്തിയത്.

Share:

administrator

Leave a Reply

Your email address will not be published. Required fields are marked *