കോടഞ്ചേരിയില്‍ കടുവയെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു

Share the news

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍, പൊട്ടന്‍കോട് പ്രദേശങ്ങളില്‍ വീണ്ടും കടുവയുടെ സാന്നിധ്യമുള്ളതായ സൂചനയെ തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം പരിശോധന നടത്തുകയും സെന്‍സര്‍ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊട്ടന്‍കോട് മലയിലെ റബര്‍ തോട്ടത്തില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനപാലകരും നാട്ടുകാരും വ്യാപക പരിശോധന നടത്തിയിരുന്നു. എന്നാല്‍ കടുവയെ കണ്ടെത്തിയിരുന്നില്ല. ശനിയാഴ്ച മഞ്ഞുവയലില്‍ വളര്‍ത്തുനായയെ കടുവ ഓടിച്ചതായും ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായുമുള്ള പരാതിയെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ സംശയമുള്ള പ്രദേശങ്ങളില്‍ നാല് സെന്‍സര്‍ ക്യാമറകളാണ് സ്ഥാപിച്ചത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ വേണു, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്.

(Visited 108 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!