Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോടഞ്ചേരി: തെങ്ങിന്‍ത്തോപ്പുകളിലെ ഇടവിള കൃഷിയിലൂടെ സ്ഥിരവരുമാനം കണ്ടെത്തുകയാണ് കാഞ്ഞിരാട് സ്വദേശി കണ്ടത്തില്‍ സജി ജോസഫ്. ഇടവിളയായി ജാതി, കൊക്കോ, കവുങ്ങ്, പ്ലാവ്, വാഴ, ഫലവൃക്ഷങ്ങളായ റംബൂട്ടാന്‍, നാരകം,സപ്പോട്ട, പേര, ഫാഷന്‍ ഫ്രൂട്ട് എന്നിവയാണ് കൃഷി ചെയ്യുന്നത്. പാരമ്പര്യകര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന സജി ഭൂരിഭാഗം സമയവും ചെലവഴിക്കുന്നത് കൃഷിയിടത്തിലാണ്.

സ്വന്തമായുള്ള മൂന്ന് ഏക്കര്‍ പറമ്പിലും പാട്ടത്തിനെടുത്ത അര ഏക്കര്‍ പറമ്പിലുമാണ് തെങ്ങും ഇടവിളകളും കൃഷി ചെയ്യുന്നത്. കോടഞ്ചേരി കൃഷി ഭവന്‍ പൂര്‍ണ പിന്തുണയുമായി കൂടെയുണ്ടെന്ന് സജി പറയുന്നു. കോടഞ്ചേരി കൃഷിഭവനിലെ വെജിറ്റബിള്‍ ഗുഡ് ക്ലസ്റ്ററിന്റെ സെക്രട്ടറി കൂടിയാണ് സജി. ജാതിയിലും കൊക്കോയിലും ബഡ്ഡിങ്ങ് ചെയ്ത് തൈകള്‍ വില്‍ക്കുന്നുണ്ട്. അച്ഛനും അമ്മയും ഭാര്യയും രണ്ട് ആണ്‍ മക്കളുമടങ്ങിടതാണ് കുടുംബം. കൃഷിയിടത്തിലെ സന്തോഷത്തിനൊപ്പം എല്ലാ സഹായങ്ങള്‍ക്കുമായി ഭാര്യ സിനുവും മക്കളായ അജിനും അഭിനും കൂടെയുണ്ട്.

Share:

Leave a Reply

Your email address will not be published. Required fields are marked *