Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കൊടിയത്തൂര്‍: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. കൊടിയത്തൂര്‍ ചറുവാടി പഴംപറമ്പ് നാട്ടികല്ലുങ്ങല്‍ ശഹീര്‍ ആണ് ഭാര്യ മുഹ്‌സില(20)യെ കഴുത്തറുത്തു കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല്മണിയോടെയായിരുന്നു സംഭവം. ഷഹീറിന്റെ മുറിയില്‍ നിന്നും വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ എഴുന്നേറ്റ് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തുറന്നിരുന്നില്ല. പിന്നീട് മാതാപിതാക്കള്‍ അടുത്ത വീടുകളിലെ ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. മാതാപിതാക്കള്‍ മുറിയില്‍ കയറിയപ്പോഴാണ് മുഹ്‌സിലയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിട്ടിരുന്നു. പുറത്തേക്കോടിയ ഷഹീറിനെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആറു മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. കൊലപാതകത്തിന് കാരണം സംശയ രോഗമാണെന്നാണ് സൂചന. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്‌സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്നും പഴംപറമ്പ് ഭര്‍ത്തൃ വീട്ടിലെത്തിയത്. വിവാഹശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

Share:

Leave a Reply

Your email address will not be published. Required fields are marked *