കൊടുവള്ളിയില്‍ രാത്രികാല വെറ്ററിനറി സേവനം ആരംഭിച്ചു

Share the news

കൊടുവള്ളി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് കൊടുവള്ളി ബ്ലോക്കില്‍ ആരംഭിക്കുന്ന രാത്രികാല വെറ്ററിനറി സേവന പദ്ധതിയുടെ ഉദ്ഘാടനം കൊടുവള്ളി വെറ്ററിനറി ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍ നിര്‍വഹിച്ചു. അത്യാവശ്യ പരിശോധനകള്‍ക്കായി വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെ ഡോക്ടറുടെ സേവനം ലഭിക്കും.

ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം സുഷിനി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാലി വള്ളിക്കാട്ട്, കൗണ്‍സിലര്‍ കെ ജമീല എന്നിവര്‍ സംസാരിച്ചു. ഡോ. പി കെ ശിഹാബുദ്ധീന്‍ സ്വാഗതവും ഡോ. റിജിന്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.

(Visited 36 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!