Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

കോഴിക്കോട്: കോവിഡ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവ് പുറപ്പെടുവിച്ചു. കോവിഡ് 19 ന്റെ തീവ്രവ്യാപന പശ്ചാത്തലത്തില്‍ രോഗികളില്‍ ഓക്‌സിജന്‍ അളവ് കുറയുന്നത് കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത നിര്‍ബന്ധമായും ഉറപ്പാക്കണം.
സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, കിടക്കകള്‍ ലഭ്യമായിട്ടുള്ള പി എച്ച് സി, എഫ് എച്ച് സി, സി എഫ് എല്‍ ടി സി, ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍(ഡി സി സി) എന്നി ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം ആവശ്യാനുസരണം കിടക്കകള്‍ ഓക്‌സിജന്‍ സൗകര്യത്തോടെ ക്രമീകരിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണം. ആംബുലന്‍സ് ഉള്‍പ്പെടെ രണ്ടില്‍ കുറയാത്ത വാഹനങ്ങളെങ്കിലും ഓക്‌സിജന്‍ സൗകര്യത്തോടെ ലഭ്യമാക്കണം. വീടുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഓക്‌സിജന്റെ സഹായം ആവശ്യമായി വന്നാല്‍ അതതു പ്രദേശങ്ങളിലെ സി എച്ച് സി, പി എച്ച് സി, എഫ് എച്ച് സി, സി എഫ് എല്‍ ടി.സി ഉള്‍പ്പെടെയുള്ള ഓക്‌സിജന്‍ ലഭ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള സൗകര്യം ലഭ്യമാക്കണം. സി എച്ച് സി, പി എച്ച് സി, എഫ് എച്ച് സി, സി എഫ് എല്‍ ടി സി, ഡി സി സി തുടങ്ങിയ കോവിഡ് ചികിത്സാ സ്ഥാപനങ്ങളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ കോണ്‍സന്ററ്ററുകള്‍ വാങ്ങി നല്‍കുന്നതിനുള്ള നടപടികള്‍ യഥാസമയം കൈക്കൊള്ളണം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു കീഴിലെ കോവിഡ് ചികിത്സാ സ്ഥാപനങ്ങളില്‍ എല്ലാം ആവശ്യത്തിനു ഓക്‌സിജന്‍ ലഭ്യത ഉണ്ടെന്നും അതാതു സ്ഥാപനത്തിലെ നോഡല്‍ ഓഫീസറുമായി ബന്ധപ്പെട്ടു ദിവസേന വിവര ശേഖരണം നടത്തണം. ഓക്‌സിജന്‍ ലഭ്യതയില്‍ കുറവ് വന്നാല്‍ ലഭ്യമാക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ വാര്‍ റൂമുമായി ബന്ധപെട്ടു ആവശ്യമായ നടപടി സ്ഥാപനങ്ങള്‍ കൈക്കൊള്ളണം. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴില്‍ ഏതൊക്കെ ആരോഗ്യ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍/സ്വകാര്യ) എത്ര ഓക്‌സിജന്‍ സൗകര്യത്തോടെയുള്ള ബെഡ് ലഭ്യമാണെന്ന കണക്ക് ദിവസേന തദ്ദേശ സ്ഥാപനത്തിന്റെ ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടാകണം. രോഗികളെ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനു ആവശ്യമെങ്കില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. ആവശ്യത്തിന് യഥാസമയം ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനുള്ള നടപടി ആരോഗ്യ കേന്ദ്രത്തിലെ നോഡല്‍ ഓഫീസറുമായി ബന്ധപ്പെട്ട് ഉറപ്പാക്കേണ്ടതാണ്. മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ആവശ്യമുള്ള പള്‍സ് ഓക്‌സിമീറ്ററുകള്‍ പിഎച്ച്‌സി ലഭ്യമാക്കണം. ഇവ ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികള്‍ക്കും ആവശ്യത്തിനാനുസരിച്ച് ആശ (അടഒഅ) മുഖാന്തിരം നല്‍കണം. ഓക്‌സിമീറ്ററുകള്‍ കൊടുക്കുന്നതിന്റെയും തിരികെ വാങ്ങുന്നതിന്റെയും ഉത്തരവാദിത്തം ആശ/ വാര്‍ഡ് തല സമിതിക്കായിരിക്കും.

Share:

Leave a Reply

Your email address will not be published. Required fields are marked *