യുവതി ലിഫ്റ്റില്‍ കുടുങ്ങിയത് ഒരു മണിക്കൂര്‍; രക്ഷകരായി കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ്

Share the news

കൊയിലാണ്ടി: ഷോപ്പിംഗ് മാളിലെ ലിഫ്റ്റ് കേടായി യുവതി കുടുങ്ങി. കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡിനു സമീപത്തെ കെട്ടിടത്തിന്റെ ലിഫ്റ്റാണ് കേടായത്. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ചേലിയ സ്വദേശിയായ യുവതിയാണ് ഒരു മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയത്.

മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനാല്‍ ആരെയും വിളിച്ചറിയിക്കാനും കഴിഞ്ഞില്ല. ഏറെ നേരം കഴിഞ്ഞാണ് മൊബൈല്‍ നെറ്റ വര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഷോപ് ഉടമയെ വിളിച്ചറിയിക്കുകയായിരുന്നു. കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് എത്തി ഹൈഡ്രോളിക് സ്പ്രെഡര്‍ ഉപയോഗിച്ച് ലിഫ്റ്റിന്റെ ഡോര്‍ പൊളിച്ചാണ് യുവതിയെ പുറത്തെത്തിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ പി കെ ബാബു, ഫയര്‍ ഓഫീസര്‍മാരായ ജിനീഷ്‌കുമാര്‍, നിധി പ്രസാദ്, സിജിത്, അഖില്‍, സന്ദീപ്, ഹോംഗാര്‍ഡ് ഓംപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

(Visited 264 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!