കോഴിക്കോട് മെഡിക്കല്‍ കോളജ് പി എം എസ് എസ് വൈ കെട്ടിടത്തിലെ കടന്നല്‍ കൂട് നീക്കം ചെയ്തു

Share the news

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍(പി എം എസ് എസ് വൈ ബ്ലോക്കില്‍) രോഗികള്‍ക്കും ആശ്രിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തിയ കടന്നല്‍ കൂട് നീക്കം ചെയ്തു. മെഡിക്കല്‍ കോളജ് ട്രോമ കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് കടന്നല്‍ കൂട് നീക്കം ചെയ്തത്.

നിലവില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത് ഈ ബ്ലോക്കിലാണ്. ആശുപത്രി സര്‍ജന്റ് താഹിര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ട്രോമ കെയര്‍ യൂണിറ്റ് പ്രസിഡന്റ് നാസര്‍ മായനാട്, ട്രോമ കെയര്‍ യൂനിറ്റ് ട്രഷറര്‍ മഠത്തില്‍ അബ്ദുല്‍ അസീസ്, പരീക്കുട്ടി ഒളവണ്ണ, മുഹമ്മദ് കോടമ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ കടന്നല്‍ കൂട് നീക്കം ചെയ്തത്.

 

(Visited 29 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!