കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ പട്ടയങ്ങള്‍ നല്‍കിയത് കുന്ദമംഗലം മണ്ഡലത്തില്‍

Share the news

കുന്ദമംഗലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 1739 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇവയില്‍ ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കിയത് കുന്ദമംഗലം നിയോജകമണ്ഡലത്തിലാണ്. കുന്ദമംഗലത്ത് 456 പട്ടയങ്ങളാണ് വിതരണം ചെയതത്. എലത്തൂരില്‍ 192, ബേപ്പൂര്‍ 86, കോഴിക്കോട് സൗത്ത് 112, കോഴിക്കോട് നോര്‍ത്ത് 85, ബാലുശ്ശേരി 108, തിരുവമ്പാടി 112, കൊടുവളളി 92, കൊയിലാണ്ടി 111, വടകര 40, കുറ്റ്യാടി 65, നാദാപുരം 170, പേരാമ്പ്ര 110 എന്നിങ്ങനെയാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം. സംസ്ഥാനത്തൊട്ടാകെ 13500 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്തത്. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന ജില്ലാതല പട്ടയ വിതരണ പരിപാടിയില്‍ മന്ത്രിമാര്‍, എം എല്‍ എമാര്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

(Visited 26 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!