തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വ്യാപകക്രമക്കേട് നടക്കുന്നുവെന്ന വെളിപ്പെടുത്തവുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ രംഗത്ത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ കാലങ്ങളായി നടത്തിവരുന്ന തട്ടിപ്പുകള്‍ എംഡി പുറത്തുവിട്ടത്. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കെഎസ്ആര്‍ടിസിയുടെ 100 കോടിയോളം രൂപ കാണാനില്ല. അന്ന് അക്കൗണ്ട്സ് മാനേജരായിരുന്ന ശ്രീകുമാറിനെതിരേ നടപടി സ്വീകരിക്കും. നിലവില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ശ്രീകുമാര്‍. പോക്സോ കേസില്‍ ആരോപണവിധേയരായ ജീവനക്കാരെ തിരിച്ചെടുത്ത വിജിലന്‍സ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി എം ഷറഫിനെതിരേയും നടപടിയുണ്ടാവുമെന്ന് എംഡി വ്യക്തമാക്കി. ജീവനക്കാര്‍ പലവിധത്തില്‍ തട്ടിപ്പ് നടത്തി കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുകയാണ്. പണം തട്ടുന്നുമുണ്ട്. ജീവനക്കാര്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുകയാണ്. പല ഡിപ്പോകളിലും എംപാനല്‍ ജീവനക്കാരാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കെഎസ്ആര്‍ടിസി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.
കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേട്, 100 കോടി കാണാനില്ല

1 Comment