കുറ്റിക്കാട്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Share the news

കുറ്റിക്കാട്ടൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തിയിട്ടുള്ളത്. മൂന്ന് നിലകളിലായി 21 ക്ലാസ് റൂമുകളും എല്ലാ നിലകളിലും ഇരുവശങ്ങളിലുമായി ടോയ്‌ലറ്റ് ബ്ലോക്കുകളും അടങ്ങിയ കെട്ടിടം മികച്ച സൗകര്യങ്ങളോടെയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപല്‍ മുഖ്യാതിഥിയായി. പി ടി എ റഹീം എം എല്‍ എ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി അശ്വതി, പെരുവയല്‍ പഞ്ചായത്ത് മെമ്പര്‍ പി എം ബാബു, കെ സജീഷ്‌കുമാര്‍, ടി കൃഷ്ണന്‍കുട്ടി, ചോലക്കല്‍ രാജന്‍, പൊതാത്ത് മുഹമ്മദ് ഹാജി, സി രാജീവ്, ടി ടി മെഹബൂബ് സംസാരിച്ചു. പി ടി എ പ്രസിഡന്റ് എന്‍ കെ യൂസഫ് ഹാജി സ്വാഗതവും ഹെഡ്മാസ്റ്റര്‍ ടി ഇ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

(Visited 14 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!