കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതി ആരംഭിച്ചു

Share the news

താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിഷന്‍ 2021-2026 പദ്ധതികളുടെ ഭാഗമായി കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയുടെ താമരശ്ശേരി ജില്ലാതല ഉദ്ഘാടനം ഈങ്ങാപ്പുഴ എം ജി എം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസറും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാ ചീഫ് കമ്മീഷണറുമായ ജ്യോതിബായ് നിര്‍വ്വഹിച്ചു. ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍ അധ്യക്ഷ്യത വഹിച്ചു. ഫാ ബേബി ജോണ്‍ മുഖ്യ സന്ദേശം നല്‍കി. പ്രിന്‍സിപ്പാള്‍ അലക്‌സ് സി മാത്യം, പ്രധാനാധ്യാപകന്‍ റെനി വര്‍ഗീസ്, ജില്ലാ സെക്രട്ടറി വി റ്റി ഫിലിപ്പ്, ജില്ലാ ഓര്‍ഗനൈസിങ്ങ് കമ്മീഷണര്‍ വിനോദിനി, സിസ്റ്റര്‍ ജോണ്‍സി, പ്രസീന പി വി, ഫാദി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വായനാശീലവും ഗ്രന്ഥശേഖരണ അഭിരുചിയും വളര്‍ത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കുഞ്ഞുലൈബ്രറി ചിട്ടപ്പെടുത്തുന്ന പദ്ധതിയാണിത്. സംസ്ഥാനത്ത് 162 ഉപജില്ലകളിലായി 3000 വീടുകളിലാണ് ആദ്യഘട്ടത്തില്‍ കുഞ്ഞു ലൈബ്രറികള്‍ ഒരുക്കുന്നത്.

(Visited 19 times, 1 visits today)

Share the news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!