Contact Information

Kozhikode
Kerala

We Are Available 24/ 7. Call Now.

പുതുപ്പാടി: പഞ്ചായത്തിലെ ഈങ്ങാപ്പുഴ, പുതുപ്പാടി വില്ലേജുകളിലുള്ള ഭൂമിസംബന്ധമായ വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സര്‍വ്വേ നമ്പര്‍1/1 ലെ പട്ടയ പ്രശ്‌നം, 100/1 ല്‍ ക്രയ വിക്രയത്തിന് കോടതി ഇഞ്ചക്ഷന്‍, ചെറുപ്ലാട് വനഭൂമിയിലെ പട്ടയ പ്രശ്‌നം തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുന്നത്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ നിയമസഹായം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു. ജൂലൈയില്‍ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തില്‍ കോഴിക്കോടും വിശദയോഗം ചേരും.

മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ ആയി നടത്തിയ യോഗത്തില്‍ ലിന്റോ ജോസഫ് എം എല്‍ എ, റവന്യൂ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണര്‍ ബിജു കെ, ജില്ലാകലക്ടര്‍ സാംബശിവറാവു, താമരശ്ശേരി താഹസില്‍ദാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share:

Leave a Reply

Your email address will not be published. Required fields are marked *